മലയാളികളുടെ ജീവിതത്തില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കു വളരെ വലുതാണ്. അത് കൊണ്ടു തന്നെ മലയാളി മനസ്സിനെ വളരെയധികം സ്വാധീനിക്കാനും മാധ്യമങ്ങള്‍ക്ക് കഴിയും.
ഈ അടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്ന രണ്ടു ആത്മഹത്യ വാര്‍ത്തകള്‍ ശ്രദ്ധിക്കൂ.
ആത്മഹത്യയെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് സമൂഹത്തിലെ മറ്റുള്ളവരെ എങ്ങനെ സ്വാധീനിക്കും എന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്.
ഈ വാര്‍ത്തകളില്‍ പരാമര്‍ശിച്ചിട്ടുള്ള "കാരണങ്ങള്‍" മൂലം ജീവിതത്തില്‍ വളരെയധികം ദുഃഖം അനുഭവിക്കുന്ന പലരും, ഈ റിപ്പോര്‍ട്ടുകള്‍ കണ്ട്, തങ്ങളുടെ ദുഃങ്ങള്‍ക്കുള്ള പരിഹാരവും ആത്മഹത്യയാണ് എന്ന് ചിന്തിക്കാന്‍ സാധ്യതയുണ്ട്. ഒരാള്‍ മരിച്ചു എന്ന് അറിയിക്കേണ്ട ധര്‍മ്മമേ പത്രങ്ങള്‍ക്കു (മാധ്യമങ്ങള്‍ക്ക്) ഉള്ളൂ. അത് ആത്മഹത്യയാണോ എന്നും ആത്മഹത്യക്ക് ഉപയോഗിച്ച രീതികള്‍ എന്തായിരുന്നു എന്നും റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല.
മറ്റൊന്ന്, ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഉണ്ടാക്കുന്ന മനോവിഷമവും അപമാനവും ആണ്. ഒഴിവാക്കാവുന്ന ഒരു അധിക വേദന.
സാമൂഹിക പ്രശ്നങ്ങളെ ഉയര്‍ത്തിക്കാട്ടനായി, വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍, ആത്മഹത്യ വാര്‍ത്ത ആക്കേണ്ടി വരാം. മറ്റുള്ള അവസരങ്ങളില്‍ (വെറും) മരണമായി കണക്കാക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശിക്കുന്നു.