Wednesday, April 22, 2009

എനിക്ക് എന്ത് ചെയ്യാനാകും?

ഈ അടുത്ത ദിവസം കൂടി പത്രത്തില്‍ ഒരു കൂട്ട ആത്മഹത്യ വാര്‍ത്ത വന്നു. മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആത്മഹത്യകളും ധാരാളം ഉണ്ടാകാം. സമൂഹ മനസ്സാക്ഷി, പ്രത്യേകിച്ചും കേരളത്തില്‍ വളരെ ഗൌരവമായി എടുക്കേണ്ട ഒന്നാണ് ആത്മഹത്യകള്‍.
കഴിഞ്ഞ 14 വര്‍ഷമായി മൈത്രി എല്ലാ ദിവസവും കാതോര്‍ത്തു ഇരിക്കുകയാണ് - ഒറ്റപ്പെടലിന്റെയും നിരാശയുടെയും കാണാകയങ്ങളില്‍ ഉഴലുന്നവര്‍ക്ക് തങ്ങളുടെ വികാരങ്ങള്‍ ഇറക്കി വെയ്ക്കാന്‍ ഒരു അത്താണിയായി. കുറച്ചു പേര്‍ക്കെങ്കിലും, മൈത്രിയോടു സംസാരിച്ചത് കൊണ്ട് ജീവിതത്തിലേക്ക് മടങ്ങി പോകാന്‍ താത്പര്യം ഉണ്ടായിട്ടുണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ഈ സമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ നമുക്ക് ഓരോരുത്തര്‍ക്കും ആത്മഹത്യകള്‍ കുറയ്ക്കുന്നതിനായി ഒരു പങ്കു വഹിക്കാനുണ്ട്. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു? ആത്മഹത്യകള്‍ പ്രതിരോധിക്കാന്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും?
മൈത്രിക്ക് ഇക്കാര്യത്തില്‍ കൂടുതലായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി കമന്‍്റില്‍ ഉള്‍പ്പെടുത്തിയാല്‍, അത് ഞങ്ങള്‍ക്ക് മികച്ച ഒരു വഴികാട്ടി കൂടി ആകും.
പ്രതീക്ഷയോടെ, സസ്നേഹം, നിങ്ങളുടെ സ്വന്തം സുഹൃത്ത്, മൈത്രി.