Thursday, May 28, 2009

മൈത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ്‌ ഔട്രീച്ച്

ആത്മഹത്യയിലും അനുബന്ധ വിഷയങ്ങളിലും ആധികാരിക പഠനം നടത്തുക, ആത്മഹത്യ പ്രതിരോധ നടപടികള്‍ ആവശ്യമുള്ള ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് മൈത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ്‌ ഔട്രീച്ച് സ്ഥാപിക്കുന്നത്.  

മറ്റു ലക്ഷ്യങ്ങള്‍ 

1. ആത്മഹത്യകളെ സംബന്ധിച്ച് സ്ഥിതിവിവരക്കണക്കുകള്‍ ക്രോടീകരിച്ചു ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുക 
2. ആത്മഹത്യ പ്രതിരോധ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുക
3. വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, രോഗികള്‍ മുതലായവര്‍ക്കിടയില്‍ ഉണ്ടാകുന്ന വൈകാരിക പ്രശ്നങ്ങള്‍ ലഘൂകരിക്കാനുള്ള ബോധവല്‍കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക. 4. മുതിര്‍ന്ന പൌരന്മാര്‍, ശയ്യാവലംബരായ രോഗികള്‍, വിദ്യാര്‍ഥികള്‍ എന്നിവരിലേക്ക് ആത്മഹത്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുക. 
വിദ്യാര്‍തികളുടെ പല പ്രശ്നങ്ങളും സ്കൂള്‍ തലത്തില്‍ തന്നെ പരിഹരിക്കപ്പെട്ടാല്‍ ആത്മഹത്യ പോലുള്ള വന്‍ വിപത്തുകള്‍ ഒഴിവാക്കാം. കുട്ടികള്‍ക്ക് ആവശ്യമുള്ള life skill education, ടെന്‍ഷനും പരീക്ഷ പേടിയും ലഘൂകരിക്കാനുള്ള ക്ലാസുകള്‍ എന്നിവയും MIRO യുടെ ലക്ഷ്യങ്ങള്‍ ആണ്. ആവശ്യമുള്ളവര്‍ക്ക് 0484 2540530 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Saturday, May 9, 2009

മൈത്രിയുടെ പുതിയ സെന്റര്‍ ഉദ്ഘാടനം

മൈത്രി ഒരു പുതിയ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുകയാണ് - മൈത്രി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ്‌ ഔട്രീച്ച് (MIRO) .  



മെയ്‌ 12 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ആണ് ചടങ്ങ്. 

ബഹുമാനപ്പെട്ട എറണാകുളം ജില്ല കളക്ടര്‍ Dr. M. ബീന IAS ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്.

മൈത്രിയുടെ എല്ലാ സുഹൃത്തുക്കളെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.